1950-ൽ പ്രസിദ്ധീകരിച്ച കൽക്കദോനിയാ സൂനഹദോസ് അഥവാ യാക്കോബായ സഭയുടെ ഉത്ഭവം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയുള്ള ഈ പ്രഹസനം രചിച്ചിട്ടുള്ളത് ഫാദർ തോമ്മസ് വടശ്ശേരി എൽ. ഡി ആണ്
എ ഡി 451-ൽ നടന്ന ക്രിസ്ത്യൻ സഭയുടെ ഒരു എക്യുമെനിക്കൽ കൗൺസിൽ ആയിരുന്നു സുന്നഹദോസ് എന്നറിയപ്പെടുന്ന കൗൺസിൽ ഓഫ് ചാൽസിഡോൺ. ബെഥേനിയയിലെ ചാൽസിഡോൺ നഗരത്തിൽ (ഇപ്പോഴത്തെ തുർക്കി) 451 ഒക്ടൊബർ 8 മുതൽ നവംബർ 1 വരെ 520ലധികം ബിഷപ്പുമാരുടെ സാന്നിധ്യത്തിൽ കൗൺസിൽ നടന്നു. യൂത്തിച്ചസിൻ്റെയും (Eutyches) നെസ്തോറിയസിൻ്റെയും (Nestorius) പഠിപ്പിക്കലിനെതിരെ എഫിസസിലെ എക്യുമെനിക്കൽ കൗൺസിലിൻ്റെ പഠിപ്പിക്കലുകൾ പുനസ്ഥാപിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. കൗൺസിലിൽ നടന്ന തീരുമാനങ്ങൾ ക്രിസ്തുശാസ്ത്രസംവാദങ്ങളിൽ വലിയ വഴിത്തിരിവുകൾ ഉണ്ടാക്കി
1949 മാർച്ച് 13-ന് തിരുവല്ലാ ഭദ്രാസന ദേവാലയത്തിൽ നടന്ന മഹായോഗത്തിൽ അവതരിപ്പിച്ച പ്രഹസനമാണ് ഇത്. ദൈവശാസ്ത്രസംബന്ധമായി നടത്തുന്ന പ്രസംഗങ്ങളും മറ്റും സാധാരണക്കാർക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതിനാലാണ് പ്രഹസനരൂപത്തിൽ അവതരിപ്പിച്ചത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)
- പേര്: കൽക്കദോനിയാ സൂനഹദോസ് അഥവാ യാക്കോബായ സഭയുടെ ഉത്ഭവം
- പ്രസിദ്ധീകരണ വർഷം: 1950
- താളുകളുടെ എണ്ണം: 284
- അച്ചടി: St Joseph’s Press, Trivandrum
- സ്കാൻ ലഭ്യമായ ഇടം: കണ്ണി