1950 – സെപ്റ്റംബർ 4 – കൗമുദി ആഴ്ചപ്പതിപ്പ്

1950 സെപ്റ്റംബർ 4-ാം തീയതി തിങ്കളാഴ്ച (കൊല്ലവർഷം 1126 ചിങ്ങം 19) പുറത്തിറങ്ങിയ കൗമുദി ആഴ്ചപ്പതിപ്പിൻ്റെ പുസ്തകം 1 ലക്കം 25-ൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Kaumudi Weekly – 1950 Sept 04

സി കേശവൻ്റെയും സി വി കുഞ്ഞിരാമൻ്റെ മകളായ വാസന്തിയുടെയും മകനായ കെ ബാലകൃഷ്ണൻ 1950-ൽ സ്ഥാപിച്ചതാണ് കൗമുദി ആഴ്ചപ്പതിപ്പ്. കഥകൾ, കവിതകൾ, ലേഖനങ്ങൾ, ഒരാഴ്ചത്തെ പ്രധാന വാർത്തകൾ, സിനിമാ ലോകം പംക്തി, നോവൽ പംക്തി, കുട്ടികളുടെ പംക്തിയായ കൗമുദി ലീഗ് തുടങ്ങിയവയാണ് ഉള്ളടക്കം. അതിൽ ‘കൗമുദി കുറിപ്പുകൾ’ എന്ന പേരിൽ അദ്ദേഹം എഴുതി വന്ന എഡിറ്റോറിയൽ, ചങ്കൂറ്റത്തിൻ്റെയും വെട്ടിത്തുറന്ന് അഭിപ്രായം പറയുന്നതിൻ്റെയും മലയാള ആനുകാലിക രംഗത്തെ അപൂർവ്വ മാതൃകയായിരുന്നു. പത്രാധിപരോട് സംസാരിക്കുക എന്ന പംക്തിയിൽ ചെറു ചോദ്യങ്ങൾക്ക് ഹാസ്യത്തിൻ്റെയും നേരിയ പരിഹാസത്തിൻ്റെയും മേമ്പൊടി ചേർത്തുള്ള ഉത്തരങ്ങളും ഇതേ ശൈലിയിലാണ്. പിൽക്കാലത്തെ എം കൃഷ്ണൻ നായരുടെ സാഹിത്യ വാരഫല കോളത്തിലെ അവസാന ഭാഗത്തുള്ള ചെറു കമൻ്റുകൾ ഇതിനെ അനുകരിച്ചാണെന്ന് മനസ്സിലാക്കാം. ‘കിറുക്കുകൾ’ എന്ന പേരിൽ കെ. കാർത്തികേയൻ കൈകാര്യം ചെയ്തിരുന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ പംക്തിയും കുറിക്കു കൊള്ളുന്നതായിരുന്നു.

അധികാരം കൊട്ടാരത്തില്‍ നിന്ന് കുടിലിലേക്ക് എന്ന പേരിലുള്ള ലേഖനത്തിന് സർ സി പിയുടെ ആജ്ഞ പ്രകാരം കൗമുദി പ്രസിദ്ധീകരണം നിർത്തേണ്ടി വന്നു. ഇതിനോടകം കൗമുദി ബാലകൃഷ്ണൻ എന്ന് അറിയപ്പെട്ട കെ ബാലകൃഷ്ണൻ അതിനു ശേഷം കേരള കൗമുദി ലേഖകനായി. പിൽക്കാലത്ത് ആർ എസ് പി നേതാവും എം എൽ ഏയും ആയി. മലയാള നാട്, മലയാള രാജ്യം, കേരള ശബ്ദം തുടങ്ങി പിൽക്കാലത്ത് വന്ന വാരികകൾ പലതും കൗമുദിയുടെ ശൈലി പിന്തുടർന്ന് വന്നവയാണ്.

കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വയ്ക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡിജിറ്റൈസ് ചെയ്ത ആഴ്ചപ്പതിപ്പിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കൗമുദി ആഴ്ചപ്പതിപ്പ് – പുസ്തകം 1 ലക്കം 25
  • പ്രസിദ്ധീകരണ വർഷം: 1950
  • പ്രസിദ്ധീകരണ തീയതി: 1950 സെപ്റ്റംബർ 04 (കൊല്ലവർഷം 1126 ചിങ്ങം 19)
  • താളുകളുടെ എണ്ണം: 32
  • അച്ചടി:  Indira Printing Works, Pettah, Thiruvananthapuram 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *