1949-ൽ പ്രസിദ്ധീകരിച്ച, മതതത്വബോധിനി – നാലാം പുസ്തകം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വേദപഠനത്തിലെ നാലാം ക്ലാസ്സ് കുട്ടികൾക്കായി രചിച്ചിട്ടുള്ളതാണ് ഈ പുസ്തകം. മൂന്നു ഭാഗങ്ങളുള്ള ഈ പുസ്തകത്തിൽ ആദ്യത്തെ രണ്ടിൻ്റെയും ഉള്ളടക്കം കുട്ടികൾ അവശ്യം അറിഞ്ഞിരിക്കേണ്ടതായ ചില മത തത്വങ്ങളും മന:പാഠം പഠിക്കേണ്ടതായ ചില ജപങ്ങളുമാണ്. മൂന്നാം ഭാഗത്തിൽ തിരുസഭയിൽ വിവിധകാലങ്ങളിൽ നടന്നിട്ടുള്ള മഹൽസംഭവങ്ങളേയും മിശിഹാ രാജാവിനുവേണ്ടി വിശുദ്ധാത്മാക്കൾ ചെയ്തിട്ടുള്ള വീരപോരട്ടങ്ങളെയും കുറിച്ചുള്ള ചരിത്രശകലങ്ങളാണ് .
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
- പേര്: മതതത്വബോധിനി – നാലാം പുസ്തകം
- പ്രസിദ്ധീകരണ വർഷം: 1949
- താളുകളുടെ എണ്ണം: 94
- അച്ചടി: St. Joseph’s Orphanage Press, Changanacherry
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി