1949ൽ പ്രസിദ്ധീകരിച്ച Manubehn Gandhi രചിച്ച Bapu – My Mother എന്ന നോവലിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഗാന്ധിജിയുടെ സ്വഭാവ വിശേഷങ്ങളിലേക്കും, ജീവിതത്തിലെ ചില സംഭവങ്ങളിലേക്കും വെളിച്ചം വീശുന്ന ലേഖനങ്ങളാണ് പുസ്തകത്തിലെ ഉള്ളടക്കം. നവാഖലിയിലെ ഹിന്ദു മുസ്ലീം മൈത്രിക്ക് വേണ്ടി ഗാന്ധിജി പ്രവർത്തിക്കുമ്പോൾ കൂടെ നിന്ന് അദ്ദേഹത്തിൻ്റെ പരിചരണത്തിൽ മുഴുകിയ മനു ബെൻ ഗാന്ധി ഭവനഗർ സമാചാർ എന്ന ഗുജറാത്തി വാരികയിൽ പ്രസിദ്ധപ്പെടുത്തിയ ഈ ലേഖനങ്ങളുടെ ഇംഗ്ലീഷ് പരിഭാഷ നടത്തിയത് ശ്രീമതി. ചിത്രാ ദേശായ് ആയിരുന്നു.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: Bapu – My Mother
- രചന: Manubehn Gandhi
- പ്രസിദ്ധീകരണ വർഷം: 1949
- താളുകളുടെ എണ്ണം: 70
- അച്ചടി: Navajivan Press, Ahmedbad
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി
Good