1948 ൽ പ്രസിദ്ധീകരിച്ച ഡി. പത്മനാഭനുണ്ണി രചിച്ച സാഹിത്യസരണി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ഇൻ്റർമീഡിയറ്റ് ക്ലാസ്സിലെ പാഠപുസ്തകമായി തിരുവിതാംകൂർ സർവ്വകലാശാല അംഗീകരിച്ച പുസ്തകമാണിത്. തൃശൂരിൽ വെച്ച് ചേർന്ന സാഹിത്യപരിഷത്ത് യോഗത്തിൽ രചയിതാവ് വായിച്ച സാഹിത്യ വിമർശനപർമായ ഉപന്യാസങ്ങളാണ് ഉള്ളടക്കം. വിമർശം, സാഹിത്ത്യവും സത്യവും, സാഹിത്യവും സമുദായവും, സാഹിത്യവും ഇതരകലകളും, സാഹിത്യവും അനുകരണവും, സാഹിത്യവും സ്ത്രീകളും, സാഹിത്യവും ചില നിർവ്വചനങ്ങളും, ഭാഷാസാഹിത്യവും എഴുത്തച്ഛനും എന്നീ അധ്യായങ്ങളാണ് പുസ്തകത്തിൽ ഉള്ളത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)
- പേര്: സാഹിത്യസരണി
- രചയിതാവ്: D. Padmanabhanunni
- പ്രസിദ്ധീകരണ വർഷം: 1948
- താളുകളുടെ എണ്ണം: 130
- അച്ചടി: St Joseph’s Press, Mannanam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി