1949 ൽ പ്രസിദ്ധീകരിച്ച എം. ആർ. നായർ രചിച്ച സാഹിത്യനികഷം ഒന്നും രണ്ടും പുസ്തകങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

സാഹിത്യ ദാസൻ എന്ന പേരിൽ എം.ആർ. നായർ എഴുതിയ സാഹിത്യ നിരൂപണങ്ങളുടെ സമാഹാരങ്ങളാണ് ഈ കൃതികൾ. കവിതാ നിരൂപണങ്ങളാണ് രണ്ട് പുസ്തകങ്ങളുടെയും ഉള്ളടക്കം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)
രേഖ 1.
- പേര്: സാഹിത്യനികഷം ഒന്നാം പുസ്തകം
- രചയിതാവ്: M. R. Nair
- പ്രസിദ്ധീകരണ വർഷം: 1949
- താളുകളുടെ എണ്ണം: 200
- അച്ചടി: Mathrubhumi Press Calicut
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
രേഖ 2.
- പേര്: സാഹിത്യനികഷം രണ്ടാം പുസ്തകം
- രചയിതാവ്: M. R. Nair
- പ്രസിദ്ധീകരണ വർഷം: 1949
- താളുകളുടെ എണ്ണം: 212
- അച്ചടി: Mathrubhumi Press Calicut
- സ്കാൻ ലഭ്യമായ ഇടം: കണ്ണി