1948 ൽ പ്രസിദ്ധീകരിച്ച Dharmodayam Company Trichur – Silver Jubilee Souvenir എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

തൃശൂർ ആസ്ഥാനമായി 1919ൽ ആരംഭിച്ച ധർമ്മോദയം കമ്പനിയുടെ ഇരുപത്തി അഞ്ചാം വാർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ചതാണ് ഈ സ്മരണിക. കമ്പനിയുടെ സ്ഥാപക നേതാക്കൾ, ഡയറക്ടർ ബോർഡ് അംഗങ്ങൾ, സിൽവർ ജൂബിലി ആഘോഷക്കമ്മറ്റി, സോവനീർ കമ്മറ്റി എന്നീ വിവരങ്ങൾ, കമ്പനിയുടെ സാമ്പത്തിക വിവരങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചിരിക്കുന്നു. കൂടാതെ കൊച്ചി രാജാവിൻ്റെയും, സഭാ നേതാക്കളുടെയും, ബിഷപ്പുമാരുടെയും, പൌരപ്രമുഖരുടെയും ചിത്രങ്ങളും ജൂബിലി ആശംസകളും കാണാം. അന്നത്തെ വ്യാപാരം, വ്യവസായം, സാമ്പത്തികസാമൂഹിക ചുറ്റുപാടുകൾ എന്നിവയെ കുറിച്ചുള്ള ലേഖനങ്ങൾ, കമ്പനിയുടെ പ്രധാനപ്പെട്ട അവസരങ്ങളിൽ എടുത്ത പ്രമുഖർക്കൊപ്പമുള്ള ഉദ്യോഗസ്ഥരുടെയും മറ്റും ഫോട്ടോകൾ, ട്രസ്റ്റികൾ, തൃശൂരിലെ സാംസ്കാരിക സ്ഥാപനങ്ങൾ, ദേവാലയങ്ങൾ തുടങ്ങിയവയുടെ ചിത്രങ്ങൾ എന്നിവയും, കമ്പനിയുടെ പുരോഗതിയെ പറ്റി പ്രതിപാദിക്കുന്ന റിപ്പോർട്ട്, ജൂബിലി ആഘോഷവേളയിൽ പ്രമുഖർ നടത്തിയ പ്രസംഗങ്ങളുടെ ഉള്ളടക്കം എന്നിവയും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: Dharmodayam Company Trichur – Silver Jubilee Souvenir
- പ്രസിദ്ധീകരണ വർഷം:1948
- അച്ചടി: Kshemodayam (Welfare) Press, Trichur
- താളുകളുടെ എണ്ണം: 268
- സ്കാൻ ലഭ്യമായ ഇടം: കണ്ണി