1947- ൽ പ്രസിദ്ധീകരിച്ച, വക്കം വക്കം അബ്ദുൽഖാദർ രചിച്ച വിമർശവും വിമർശകന്മാരും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1947 – വിമർശവും വിമർശകന്മാരും – വക്കം അബ്ദുൽഖാദർ
നിരൂപകൻ ഗ്രന്ഥകാരൻ സ്വതന്ത്രചിന്തകൻ എന്നീ നിലകളിൽ പ്രശസ്തനായ വക്കം അബ്ദുൽഖാദർ 1947എഴുതിയ വിമർശവും വിമർശകന്മാരും മലയാളത്തിൽ വിമർശനചിന്തയെ രൂപകൽപ്പനചെയ്ത ഒരു ഗ്രന്ഥം എന്നുതന്നെ പറയാം. പത്രപ്രവർത്തന രംഗത്തു് സജീവമായിരുന്ന സമയത്ത് എഴുതിയ ചില ലേഖനങ്ങൾ കൂടി ഉൾപ്പെടുത്തികൊണ്ടാണ് ഈ പുസ്തകം പ്രസിദ്ധീകരിചിരിക്കുന്നതു്. അന്യരുടെ അഭിപ്രായങ്ങളും ആശയങ്ങളും കൊണ്ട് ജീവിക്കുന്നവനാണ് വിമർശകൻ എന്നൊരു ആക്ഷേപം ഉണ്ടെന്നും, ഗ്രന്ഥങ്ങളേയും ഗ്രന്ഥകർത്താക്കളെയും സംബന്ധിച്ചു അഭിപ്രായം പറയുക എന്നതിൽ കൂടുതലായി അവൻ ഒന്നും പറയേണ്ടതില്ല എന്ന് ആക്ഷേപകർ വിശ്വസിക്കുന്നു എന്നും, സൃഷ്ടിപരതയിൽ വളരെ പിന്നിട്ടു നിൽക്കുന്നവനാണ് വിമർശകൻ എന്നും വാദിക്കുന്നു. കഴിവുള്ളവൻ സൃഷ്ടിക്കുന്നു,അതില്ലാത്തവൻ വിമർശിക്കുന്നു എന്ന് പുസ്തകം പറയുന്നു. വിമർശകന്മാരുടെ താല്പര്യം, വിമർശകന്മാരുടെ രചനാശൈലി, നിലവിൽ പ്രചാരത്തിലുള്ള രീതികൾ, സാഹിത്യ ശാഖയുടെ പരിണാമങ്ങൾ എന്നിവയെല്ലാം വിശകലനം ചെയ്തിരിക്കുന്നു ഈ കൃതിയിൽ.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: വിമർശവും വിമർശകന്മാരും
- രചന: വക്കം അബ്ദുൽഖാദർ
- പ്രസിദ്ധീകരണ വർഷം: 1947
- പ്രസാധകർ: വിജ്ഞാനപോഷിണി പ്രസ്സ് & ബുക്ക് ഡിപ്പോ,
കോട്ടയം. - താളുകളുടെ എണ്ണം: 162
- സ്കാൻ ലഭ്യമായ ഇടം: കണ്ണി