1947 ൽ പ്രസിദ്ധീകരിച്ച വർഗ്ഗീസ് കാഞ്ഞിരത്തിങ്കൽ രചിച്ച വിശുദ്ധ ജോൺ ഡീ ബ്രിട്ടോ (അരുളാനന്ദ സ്വമി) എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
ആഗോള കത്തോലിക്ക സഭയിലെ ഒരു വിശുദ്ധനാണ് ജോൺ ഡി ബ്രിട്ടോ പ്രേഷിതവഴിയിൽ ഭാരതത്തിൽവച്ചു രക്തസാക്ഷിത്വം വരിച്ച ചുരുക്കം വിശുദ്ധരിൽ ഒരാളാണ് ജോൺ ഡി ബ്രിട്ടോ.1853 ഓഗസ്റ്റ് 21-നു പിയൂസ് ഒൻപതാമൻ മാർപാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച ജോൺ ഡി ബ്രിട്ടോയെ 1947 ജൂൺ 22-നു പിയൂസ് പന്ത്രണ്ടാമൻ മാർപാപ്പ വിശുദ്ധ പദവിയിലേക്കുയർത്തി.
കൊച്ചി യിൽ അമ്പഴക്കാട്ട് രണ്ടു പ്രാവശ്യവും, തിരുവിതാംകൂറിൽ പിള്ളത്തോപ്പ് എന്ന സ്ഥലത്ത് നാലുതവണയും അദ്ദേഹം വന്നു താമസിക്കുകയും കൊച്ചിയുടെയും തിരുവിതാംകൂറിൻ്റെയും ഒരതിർത്തിമുതൽ മറ്റെയതിർത്തി വരെ യാത്ര ചെയ്യുകയും ഉണ്ടായി. ഈ വിശുദ്ധൻ്റെ ജീവചരിത്രമാണ് ഈ പുസ്തകം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: വിശുദ്ധ ജോൺ ഡീ ബ്രിട്ടോ (അരുളാനന്ദ സ്വമി)
- രചന: Varghese kanjirathinkal
- പ്രസിദ്ധീകരണ വർഷം: 1947
- താളുകളുടെ എണ്ണം: 126
- അച്ചടി: St. Joseph’s Press, Trivandrum
- സ്കാൻ ലഭ്യമായ ഇടം: കണ്ണി