1945-1946ൽ ചങ്ങനാശ്ശേരി സെൻ്റ് ബർക്ക് മാൻസ് കോളേജിൻ്റെ, കോളേജ് മാസികയായ Excelsior ൽ ഫ്രൊഫസർ സി.കെ. മൂസ്സത് പ്രസിദ്ധീകരിച്ച ഹാസസാഹിത്യം എന്ന ലേഖനത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഈ ലേഖനം പ്രസിദ്ധീകരിക്കുന്ന സമയത്ത് സി.കെ. മൂസ്സത് ചങ്ങനാശ്ശേരി സെൻ്റ് ബർക്ക് മാൻസ് കൊളേജിൽ ഫിസിക്സ് അദ്ധ്യാപകനായിരുന്നു.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
ഈ ലേഖനം അടങ്ങുന്ന കൊളെജ് മാസിക ഡിജിറ്റൈസേഷനായി ലഭ്യമായത് ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിൽ നിന്നാണ്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: ഹാസസാഹിത്യം
- രചന: സി.കെ. മൂസ്സത്
- പ്രസിദ്ധീകരണ വർഷം: 1946
- താളുകളുടെ എണ്ണം: 4
- അച്ചടി: St. Joseph’s Orphanage Press, Changanacherry
- സ്കാൻ ലഭ്യമായ ഇടം: കണ്ണി