1944 ൽ പ്രസിദ്ധീകരിച്ച ചാറൽസ് രചിച്ച ജ്ഞാനധ്യാനമിത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

ധ്യാനം എന്നാൽ എന്ത്, ജ്ഞാനധ്യാനങ്ങളുടെ അവസരങ്ങളിൽ ഓരോരൊ വിഷയങ്ങളെ കുറിച്ചുള്ള ധ്യാനം, ആത്മശോധന, വാചാപ്രാർത്ഥന, ജ്ഞാനവായന തുടങ്ങി വിവിധ അഭ്യാസങ്ങളുടെ വിവരണങ്ങൾ എന്നിവയാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. വളരെ നേരം പ്രാർത്ഥനയിൽ മുഴുകുന്നതിനും, ആത്മീയമായ ഏകാന്തത പാലിക്കുന്നതിനും, ആത്മപരിശോധനയിലൂടെ ഗുണഗണങ്ങളെ മനസ്സിലാക്കുന്നതിനും അഞ്ചോ എട്ടോ ദിവസം തനിച്ചിരുന്നു പ്രാർത്ഥിക്കുന്നതിനും ഈ ഗ്രന്ഥം ഉപകരിക്കുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: ജ്ഞാനധ്യാനമിത്രം
- രചന: Charles
- പ്രസിദ്ധീകരണ വർഷം: 1944
- താളുകളുടെ എണ്ണം: 180
- അച്ചടി: St. Joseph’s Press, Mannanam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി