1942 ൽ കേരളത്തിലെ സുറിയാനി ക. നി. മൂ. സ വിവർത്തക സംഘം
പ്ശീത്തായിൽ നിന്ന് തർജ്ജമ ചെയ്ത് വ്യാഖാന സഹിതം പ്രസിദ്ധീകരിച്ച ഈശോബർനൊൻ രചിച്ച വിശുദ്ധഗ്രന്ഥം പഴയ നിയമം എന്ന ഗ്രന്ഥത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ക്നാൻ ദേശം പിടിച്ചടക്കിയതും, അതിനെ പന്ത്രണ്ട് ഗോത്രക്കാർക്ക് വിഭജിച്ചു കൊടുത്തതുമായ രണ്ട് വിഷയങ്ങളാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യ വിഷയങ്ങൾ. ഒന്നു മുതൽ പതിമൂന്ന് വരെയുള്ള അദ്ധ്യായങ്ങളിൽ ഇസ്രായേൽ ജനം ക്നാൻ പിടിച്ചടക്കിയതും, അവ്രാഹം, ഇസഹാക്ക്, യാക്കോവ് മുതലായ പൂർവ്വികർക്ക് ദൈവം നൽകിയിട്ടുണ്ടായിരുന്ന വാഗ്ദാനങ്ങളുടെ പൂർത്തീകരണം പ്രത്യക്ഷമാക്കിയതുമായ സംഗതികളാണ് വിവരിച്ചിരിക്കുന്നത്. പതിമൂന്നു മുതൽ ഇരുപത്തിരണ്ടു വരെയുള്ള അദ്ധ്യായങ്ങളിൽ ക്നാൻ ദേശം പന്ത്രണ്ടു ഗോത്രങ്ങൾക്കായി വിഭജിക്കപ്പെട്ട സംഗതിയും ലേവായരുടെ അവകാശവും സംബന്ധിച്ച പ്രതിപാദ്യം ആണ്. ശേഷമുള്ള മൂന്ന് അദ്ധ്യായങ്ങളിൽ മൂന്ന് ഗോത്രങ്ങളെ ജോർദ്ദാൻ ദേശത്തിനു കിഴക്ക് അയച്ച സംഗതികളും, ഈശോയുടെ അന്തിമോപദേശങ്ങളും മരണവും വിവരിച്ചിരിക്കുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: വിശുദ്ധഗ്രന്ഥം പഴയ നിയമം
- രചന:Eshobarnon
- പ്രസിദ്ധീകരണ വർഷം: 1942
- താളുകളുടെ എണ്ണം: 120
- അച്ചടി: St. Joseph’s Press, Mannanam
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി