1942 ൽ പ്രസിദ്ധീകരിച്ച സ്വർഗ്ഗീയ കുസുമങ്ങൾ – ഒന്നാം ഭാഗം എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കത്തോലിക്കാ സഭയിലെ യുവജന-സഭാസംഘടനയായ എസ്.എച്ച്. ലീഗ് പ്രസിദ്ധീകരിച്ച പുസ്തകമാണിത്. Hundred Saints എന്ന മൂലകൃതിയുടെ വിവർത്തനത്തിൻ്റെ പ്രഥമഭാഗമാണ് ഇത്. മതബോധത്തോടെ ബാല ഹൃദയങ്ങളിൽ മഹാത്മാക്കളുടെ സന്മാതൃകകൾ പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ രചിക്കപ്പെട്ട ഈ ഗ്രന്ഥത്തിൽ വിശുദ്ധരുടെ ജീവചരിത്രങ്ങൾ ആണ് പ്രതിപാദ്യവിഷയം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: സ്വർഗ്ഗീയ കുസുമങ്ങൾ – ഒന്നാം ഭാഗം
- പ്രസിദ്ധീകരണ വർഷം: 1942
- താളുകളുടെ എണ്ണം: 324
- അച്ചടി: Jubilee Memorial Press, Alwaye
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി