1941-ൽ പ്രസിദ്ധീകരിച്ച മയ്യനാട്ട്. എ. ജോൺ രചിച്ച ഫ്രാൻസിസ് സേവിയർ എന്ന ജീവചരിത്ര പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
മഹാത്മാക്കൾ എന്ന ജീവചരിത്രപരമ്പരയിലെ നാലാമത്തെ പുസ്തകമാണ് ഫ്രാൻസിസ് സേവിയർ എന്ന ഈ ജീവചരിത്ര ഗ്രന്ഥം. നവാരെ രാജ്യത്ത് (ഇപ്പോൾ സ്പെയിൻ-ഫ്രാൻസ്) ജനിച്ച ഒരു റോമൻ കത്തോലിക്ക മിഷനറിയും ഈശോസഭയുടെ സ്ഥാപകരിൽ ഒരാളും ആണ് ഫ്രാൻസിസ് സേവ്യർ (7 ഏപ്രിൽ 1506 – 3 ഡിസം.1552) . വിശുദ്ധ ഇഗ്നേഷ്യസ് ലെയോളയുടെ അനുയായിയും 1534-ൽ മോണ്ട്മാർട്രെയിൽ വച്ച് സമർപ്പിതരായ ഈശോസഭയിലെ ഏഴു പ്രാരംഭകരിൽ ഒരാളും ആയിരുന്നു. ഏഷ്യയിൽ, മുഖ്യമായും പോർച്ചുഗീസ് ആധിപത്യത്തിൻ കീഴിലിരുന്ന പ്രദേശങ്ങളിൽ, നിർവഹിച്ച പ്രേഷിതവേലയുടെ പേരിലാണ് ഫ്രാൻസിസ് സേവ്യർ മുഖ്യമായും അറിയപ്പെടുന്നത്. ശ്രീയേശുകൃസ്തു, ക്രിസ്തുദേവാനുകരണം, ഫ്രാൻസിസ് അസീസി മുതലായ ആദ്ധ്യാത്മിക ഗ്രന്ഥങ്ങളുടെ കർത്താവായ മയ്യനാട്ട് എ ജോൺ രചിച്ച ഈ പുസ്തകം യാത്രാവിവരണങ്ങളെയും സഭാചരിത്രസംഭവങ്ങളെയും വിശുദ്ധൻ്റെ ജീവചരിത്രത്തോട് യോജിപ്പിച്ച് എഴിതിയിട്ടുള്ളതാണ്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: ഫ്രാൻസിസ് സേവിയർ
- രചന: Mayyanad A John
- പ്രസിദ്ധീകരണ വർഷം: 1941
- താളുകളുടെ എണ്ണം: 346
- അച്ചടി: Assisi Press, Quilon
- സ്കാൻ ലഭ്യമായ ഇടം: കണ്ണി