1940 – ൽ പ്രസിദ്ധീകരിച്ച, കത്തോലിക്കാ സഭയുടെ സനാതന തത്വങ്ങൾ ഉൾക്കൊണ്ട മതോപദേശസംഗ്രഹ ചിത്രമാലിക എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
കുട്ടികളെ നല്ലവണ്ണം വളർത്തുക, അവരിൽ സന്മാർഗ്ഗബോധം വളർത്തുക എന്നീ ഉദ്ദേശങ്ങളോടെ കത്തോലിക്കാ സഭയുടെ സനാതന തത്വങ്ങൾ അവരുടെ മനസ്സിൽ പതിയുവാനായി തയ്യാറാക്കിയതാണ് ഈ പുസ്തകം. വേദപഠന ക്ലാസ്സുകളിലേക്ക് പാഠപുസ്തകമാക്കാവുന്നതാണ് ഈ കൃതി. ചിത്രങ്ങളുടെ സഹായത്തോടെ കുട്ടികളുടെ ഭാവനാ ശക്തിയെ വളർത്തുവാനായി അലങ്കാര ഭാഷയിൽ രചിക്കപ്പെട്ടതിനാൽ കുട്ടികളിലെ മതപഠനത്തിലുള്ള താല്പര്യം വർദ്ധിക്കുവാൻ ഈ പുസ്തകം സഹായകമാകും.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)
- പേര്: മതോപദേശസംഗ്രഹ ചിത്രമാലിക
- പ്രസിദ്ധീകരണ വർഷം: 1940
- താളുകളുടെ എണ്ണം: 56
- അച്ചടി: St. Joseph’s Press, Elthuruth
- സ്കാൻ ലഭ്യമായ ഇടം: കണ്ണി