1940 ൽ പ്രസിദ്ധീകരിച്ച ചാറൽസ് . സി. ഡി. രചിച്ച, ദാവീദിൻ്റെ സങ്കീർത്തനങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
സുറിയാനി പ്ശീത്തായിൽ നിന്ന് തർജ്ജമ ചെയ്യപ്പെട്ടിട്ടുള്ള പുസ്തകമാണിത്. ദൈവത്തെ സ്തുതിക്കുന്നതിനും, മഹത്വപ്പെടുത്തുന്നതിനും, പാപങ്ങളെ പറ്റി അനുതപിക്കുന്നതിനും, ദൈവസഹായം അർത്ഥിക്കുന്നതിനും, ദൈവത്തോടുള്ള മനോശരണം, കൃതജ്ഞത, സ്തോത്രം മുതലായ വികാരങ്ങളെ വെളിപ്പെടുത്തുന്നതിനും തക്കതായ അനേകം സങ്കീർത്തനങ്ങൾ ഈ സംഗ്രത്തിൽ ചേർത്തിരിക്കുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: ദാവീദിൻ്റെ സങ്കീർത്തനങ്ങൾ
- രചന: Charles C. D.
- പ്രസിദ്ധീകരണ വർഷം: 1940
- താളുകളുടെ എണ്ണം: 248
- അച്ചടി: St. Joseph’s Press, Mannanam
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി