1939-ൽ പ്രസിദ്ധീകരിച്ച, പി. കുണ്ടുപ്പണിക്കർ എഴുതിയ വനമാല എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ശ്രീകൃഷ്ണ ഭഗവാൻ്റെ ഐതിഹ്യകഥയാണ് പി. കുണ്ടുപ്പണിക്കർ 64 ശ്ലോകങ്ങളുള്ള വനമാല എന്ന ഖണ്ഡകാവ്യത്തിനു വിഷയമാക്കിയത്. ഓരോ ശ്ലോകവും ഭഗവാൻ ശ്രീകൃഷ്ണനെ സ്തുതിക്കുന്നതാണ്. ഈ കവിത ശ്രീകൃഷ്ണൻ്റെ ജനനത്തെയും മഹിമകളെയും ഭക്തിയോടെ വർണ്ണിക്കുന്നു.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
-
- പേര്: വനമാല
- രചന: പി. കുണ്ടുപ്പണിക്കർ
- പ്രസിദ്ധീകരണ വർഷം: 1939
- അച്ചടി: കമലാലയ പ്രസ്സ്, ഒറ്റപ്പാലം
- താളുകളുടെ എണ്ണം: 26
- സ്കാൻ ലഭ്യമായ ഇടം: കണ്ണി