1939ൽ തിരുവിതാംകൂർ സർക്കാർ പുറത്തിറക്കിയ Selected Notifications by the Government എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
1811 മുതൽ 1925 വരെയുള്ള കാലഘട്ടത്തിൽ തിരുവിതാംകൂർ സർക്കാർ പുറപ്പെടുവിച്ച സർക്കാർ ഉത്തരവുകൾ ആണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. തിരുവിതാംകൂർ രാജ്യത്ത് ഈ കാലയളവിൽ നടന്നിട്ടുള്ള നിയമനിർമ്മാണങ്ങൾ, സിവിൽ, റെവന്യൂ,വനം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ വകുപ്പുകളിലെ ഭരണപരമായ നിയമങ്ങൾ, ഭേദഗതികൾ, അതുമായി ബന്ധപ്പെട്ട ഉത്തരവുകൾ എന്നിവ വളരെ വിശദമായി പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. Sri Chithrodaya Huzur Central Records Series No II ആയിട്ടാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: Selected Notifications by the Government
- പ്രസിദ്ധീകരണ വർഷം: 1939
- താളുകളുടെ എണ്ണം: 176
- അച്ചടി: Government Press, Trivandrum
- സ്കാൻ ലഭ്യമായ ഇടം: കണ്ണി