ചാവറ കുരിയാക്കോസ് ഏലിയാച്ചൻ രചിച്ച മരണവീട്ടിൽ പാടുന്നതിനുള്ള പാന എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. 1939ൽ ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.
പുളിങ്കുന്ന് ആശ്രമത്തിലെ ഗ്രന്ഥശാലയിൽ ഈ പുസ്തകത്തിൻ്റെ കയ്യെഴുത്തുപ്രതി സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ഇതിൻ്റെ രണ്ടാം ഭാഗമായ തേറുന്ന ആത്മാവിൻ്റെ നെടുവീർപ്പ് എന്ന കൃതി മാന്നാനം ആശ്രമ ഈടുവെപ്പിൽ സൂക്ഷിക്കുന്ന നാളാഗമത്തിൽ ചേർത്തിട്ടുള്ളതാണെന്ന് പ്രസാധകനായ വലേറിയൻ സി.ഡി. ആമുഖത്തിൽ പറയുന്നുണ്ട്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: മരണവീട്ടിൽ പാടുന്നതിനുള്ള പാന
- രചന: ചാവറ കുരിയാക്കോസ് ഏലിയാച്ചൻ
- പ്രസിദ്ധീകരണ വർഷം: 1939
- താളുകളുടെ എണ്ണം: 54
- അച്ചടി: St. Joseph’s Press, Mannanam
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി