ചങ്ങനാശ്ശേരി സെൻ്റ് ബർക്ക്മാൻസ് കോളേജ് 1940ൽ പുറത്തിറക്കിയ 1939-1940 വർഷത്തെ കോളേജ് മാസികയായ 1940 – The Excelsior – St. Berchmans College Annual എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പുസ്തകത്തിലൂടെ പങ്കുവെക്കുന്നത്. അക്കാലത്ത് സെൻ്റ് ബർക്ക്മാൻസ് കോളേജിൽ ഉണ്ടായിരുന്ന അദ്ധ്യാപകരും വിദ്യാർത്ഥികളും എഴുതിയ നിരവധി ലേഖനങ്ങൾ ഇതിൽ കാണാം. അതിൽ ആരെങ്കിലും ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്നത് സംശയമാണ്. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ലേഖനങ്ങൾ ഈ കോളേജ് മാസികയിൽ കാണാം. The Excelsior എന്നാണ് SB കോളേജ് മാസികയുടെ ഔദ്യോഗിക പേർ എന്നു കാണുന്നു.
ഇപ്പോൾ പൊതുവെ (ഇംഗ്ലീഷിലും മലയാളത്തിലുമെല്ലാം) വർഷത്തിൽ ഒരിക്കൽ മാത്രം പ്രസിദ്ധീകരിക്കുന്ന കോളേജ് മാഗസിനെ, മാഗസിൻ/മാസിക എന്നു വിളിക്കുന്നത് വിചിത്രമായി തോന്നുന്നു. എന്നാൽ SB കോളേജിൻ്റെ ഈ കോളേജ് മാഗസിനിൽ അത് വ്യക്തമായി Annual എന്നു തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. )
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: 1940 – The Excelsior – St. Berchmans College Annual
- പ്രസിദ്ധീകരണ വർഷം: 1940
- താളുകളുടെ എണ്ണം: 196
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി