1938 ൽ പ്രസിദ്ധീകരിച്ച, കർമ്മലീത്താ സഭയിലെ ഈശോയുടെ ത്രേസ്യ എന്നറിയപ്പെടുന്ന വിശുദ്ധ അമ്മ ത്രേസ്യ യുടെ ജീവ ചരിത്രത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നതു്.

രണ്ട് ഭാഗങ്ങളായിട്ടാണ് ഈ പുസ്തകം രചിക്കപ്പെട്ടിരിക്കുന്നത്.ആദ്യഭാഗം വിശുദ്ധ ത്രേസ്യയുടെ സുന്ദരമായ ജീവചരിത്രം തന്നെ.അവസാനഭാഗമാകട്ടെ, സുപ്രസിദ്ധനായ വിശുദ്ധ അല്പോൻസ്സ് ലിഗോരി വിശുദ്ധ ത്രേസ്യയുടെ സ്തുതിക്കായി രചിച്ചിട്ടുള്ള കൃതികളിൽ നിന്നും സമാഹരിച്ച്ട്ടുള്ള നവനാൾ ധ്യാനങ്ങൾ, നവനാൾ ജപങ്ങൾ, സുകൃതപൂർണ്ണതാലബ്ധിക്കുള്ള കുറുക്കുവഴി എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ഉള്ളടക്കം ആക്കിയിരിക്കുന്നു.
വിശുദ്ധ അമ്മ ത്രേസ്യയുടെ ജനനവും ബാല്യകാലസംഭവങ്ങളും, സഭാപ്രവേശനം, കാർമ്മൽ സഭാ നവീകരണത്തിനുള്ള പരിശ്രമങ്ങൾ, വിശുദ്ധക്കുണ്ടായ പലവിധ വിരോധ ഞെരുക്കങ്ങൾ, സമാശ്വാസങ്ങൾ, നവീനയത്നങ്ങൾ, കൂടാതെ വിശുദ്ധയുടെ അന്ത്യപോരാട്ടങ്ങളും,ഭാഗ്യമരണവും ഇവയെക്കുറിച്ചെല്ലാം ഈ പുസ്തകത്തിൽ വിവരിക്കുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: വിശുദ്ധ അമ്മ ത്രേസ്യ – ഒന്നാം ഭാഗം
- രചന: ഗ്രിഗറി സി. ഡി
- പ്രസിദ്ധീകരണ വർഷം: 1938
- അച്ചടി: St.Josephs Press, Mannanam
- താളുകളുടെ എണ്ണം: 96
- സ്കാൻ ലഭ്യമായ ഇടം: കണ്ണി