1938ൽ പ്രസിദ്ധീകരിച്ച എലിസബത്ത് ഉതുപ്പ് രചിച്ച പനങ്കുഴക്കൽ വല്യച്ചൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
മലങ്കര സുറിയാനി സഭയിലെ വന്ദ്യപുരോഹിതനായിരുന്ന പനങ്കുഴക്കൽ വല്യച്ചൻ്റെ ജീവചരിത്രമാണ് ഈ പുസ്തകം. അദ്ദേഹത്തിൻ്റെ ബഹുമാനാർത്ഥം കുറവിലങ്ങാട് വർഷം തോറും നടത്തിവരാറുള്ള ശ്രാദ്ധം പ്രശസ്തമാണ്. പാദുവായിലെ മറിയം, ആൻ്റണീറ്റോ, വിശുദ്ധ മോണിക്ക തുടങ്ങിയ വിശിഷ്ട ഗ്രന്ഥങ്ങളുടെ രചയിതാവാണ് ഈ പുസ്തകം എഴുതിയിട്ടുള്ളത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: പനങ്കുഴക്കൽ വല്യച്ചൻ
- രചന: Elizebath Uthuppu
- പ്രസിദ്ധീകരണ വർഷം: 1938
- താളുകളുടെ എണ്ണം: 122
- അച്ചടി: Viswanath Press, Ernakulam
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി