കേരളീയ സുറിയാനി സഭയുടെ ജനയിതാവായ മാർതോമ്മാശ്ലീഹയുടെ ജീവചരിത്രമായ മാർത്തോമ്മാശ്ലീഹായുടെ ചരിത്രം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിൽ കൂടി പങ്കു വെക്കുന്നത്. പീടിയേക്കൽ യൗസേപ്പുകത്തനാർ ആണ് ഈ പുസ്തകത്തിൻ്റെ രചയിതാവ്. ക്രിസ്ത്വബ്ദ്ം രണ്ടാം ശതകത്തിൽ രചിക്കപ്പെട്ട “പ്രക്സെസ്സ് ദ ശ്ലീഹാ മാർതോമ്മാ” എന്ന സുറിയാനി ഗ്രന്ധത്തെ ആധാരമാക്കിയാണ് ഈ പുസ്തകം രചിച്ചിട്ടുള്ളത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: മാർത്തോമ്മാശ്ലീഹായുടെ ചരിത്രം
- രചന : പീടിയേക്കൽ യൗസേപ്പുകത്തനാർ
- പ്രസിദ്ധീകരണ വർഷം: 1938
- താളുകളുടെ എണ്ണം: 436
- അച്ചടി:St. Mary’s Press, Athirampuzha
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി