1938 ൽ പ്രസിദ്ധീകരിച്ച കൃഷ്ണഗാഥ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കോലത്തിരിയുടെ സദസ്യനായിരുന്ന ചെറുശ്ശേരി ഇല്ലത്തെ പണ്ഡിതനാണെന്നാണ് പൊതുവെ അറിയപ്പെടുന്നതെങ്കിലും, സാമൂതിരി സദസ്സിലെ പതിനെട്ടരക്കവികളിൽ അരക്കവിയായിരുന്ന പുനം നമ്പൂതിരിയാണെന്നും ഒരു വാദമുണ്ട്. 1938-39 ലെ ബി. എ. പരീക്ഷക്ക് ശിപാർശ ചെയ്യപ്പെട്ട പുസ്തകമാണിത്. പൂതനാ മോക്ഷം വരെയുള്ള ഭാഗങ്ങളാണ് ഈ കൃതിയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: കൃഷ്ണഗാഥ
- പ്രസിദ്ധീകരണ വർഷം: 1938
- താളുകളുടെ എണ്ണം: 72
- അച്ചടി: B. V. Book Depot and Printing Works, Trivandrum
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി