1937ൽ പ്രസിദ്ധീകരിച്ച The Reunion Record – The Diocese of Thiruvalla എന്ന ആനുകാലികത്തിൻ്റെ ക്രിസ്സ്മസ് പതിപ്പിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
തിരുവല്ല രൂപതയുടെ ആഭിമുഖ്യത്തിൽ ഈസ്റ്റർ, സെൻ്റ്. മൈക്കലിൻ്റെ പെരുന്നാൾ, ക്രിസ്സ്മസ്സ് എന്നീ അവസരങ്ങളിൽ ഇറക്കിയിരുന്ന ആനുകാലികമാണ് ഈ പ്രസിദ്ധീകരണം. 1935ൽ ഒരു ലക്കം പ്രസിദ്ധീകരിച്ചതിനു ശേഷം ദീർഘനാളത്തെ ഇടവേളക്കു ശേഷമാണ് ഈ ലക്കം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആത്മീയ ലേഖനങ്ങൾ, രൂപതയുടെ കീഴിലുള്ള സെമിനാരികൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയെ കുറിച്ചുള്ള സചിത്ര ലേഖനങ്ങളുമാണ് ഉള്ളടക്കം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: The Reunion Record – The Diocese of Thiruvalla
- പ്രസിദ്ധീകരണ വർഷം: 1937
- താളുകളുടെ എണ്ണം: 44
- അച്ചടി: St. Joseph Printing House, Thiruvalla
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി