ഹംഗറിയിലെ എലിസബത്ത് എന്ന പേരിൽ അറിയപ്പെടുന്ന വിശുദ്ധയുടെ ജീവചരിത്രം പ്രതിപാദിക്കുന്ന വനിതാദർശം അഥവാ പുണ്യവതിയായ എലിസബത്തു് (ഒരു ജീവചരിത്രം) എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. കൊച്ചീരൂപതയിലെ ഒൻപത് നവവൈദീകർ ആണ് ഇതിൻ്റെ പരിഭാഷ നിർവഹിച്ചിരിക്കുന്നത്. (പരിഭാഷ നിർവഹിച്ച ഈ വൈദികരുടെ പേരുവിവരം പുസ്തകത്തിൻ്റെ മെറ്റാഡാറ്റയിൽ ലഭ്യമാണ്). ഹംഗറിയിലെ എലിസബത്ത് എന്ന വിശുദ്ധയെകുറിച്ചുള്ള പ്രാഥമിക വിവരത്തിന് ഈ വിക്കിപീഡിയ ലേഖനം നോക്കുക.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: വനിതാദർശം അഥവാ പുണ്യവതിയായ എലിസബത്തു് (ഒരു ജീവചരിത്രം)
- രചന/പരിഭാഷ: മൈക്കൾ കൊൺസീസാം, പോൾ ലന്തപ്പറമ്പിൽ, ജോൺ പെരയിരാ, അഗസ്റ്റിൻ മണക്കാട്ട്, ജെയിംസ് കണ്ടനാട്ട്, ജോസഫ് പെരയിരാ, ജെ. റെയിനോൾഡ് പുരയ്ക്കൽ, ലൂയിസ് സിക്കേരാ, ജോസഫ് തോട്ടുകടവിൽ
- പ്രസിദ്ധീകരണ വർഷം: 1936
- താളുകളുടെ എണ്ണം: 246
- പ്രസാധനം: S.H. League, Aluva
- അച്ചടി: The Good Shepherd’s Press, Kottayam
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി