1936ൽ പ്രസിദ്ധീകരിച്ച വി. സെബസ്ത്യാനോസിൻ്റെ സന്യാസ ആശ്രമം – പുളിങ്കുന്ന് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
പുളിങ്കുന്നു വിശുദ്ധ സെബസ്ത്യാനോസിൻ്റെ സന്യാസ ആശ്രമം സ്ഥാപിതമായ കാലം മുതൽ ഈ കൃതി രചിക്കപ്പെട്ടതുവരെയുള്ള (1861 – 1936) ആശ്രമത്തിൻ്റെ ചരിത്രമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. കൊവേന്ത നാളാഗമത്തിൽ നിന്നും സംഭവങ്ങളിൽ ഭാഗബാക്കായ ആളുകളിൽ നിന്നും സമാഹരിക്കപ്പെട്ട വിവരങ്ങളാണ് രചനയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: വി. സെബസ്ത്യാനോസിൻ്റെ സന്യാസ ആശ്രമം – പുളിങ്കുന്ന്
- പ്രസിദ്ധീകരണ വർഷം: 1936
- താളുകളുടെ എണ്ണം: 60
- അച്ചടി: St. Joseph’s Press, Mannanam
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി