1935ൽ പ്രസിദ്ധീകരിച്ച ളൂയിസ് രചിച്ച വേദപ്രസംഗസരണി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
വേദപ്രമാണങ്ങൾ പത്തുമാണ് ഈ പുസ്തകത്തിൻ്റെ പ്രതിപാദ്യ വിഷയം. ശാസ്ത്രീയമായുള്ള പ്രതിപാദനങ്ങളെ ഹൃദ്യമായ ചരിത്ര സംഭവങ്ങളാലും ഉപമകളാലും മനോഹരമായി എഴുതിയിട്ടുള്ള ഈ പുസ്തകം വേദോപദേശം പഠിപ്പിക്കുന്ന ഗുരുനാഥന്മാർക്ക് അത്യന്തം പ്രയോജനപ്രദമാണ്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: വേദപ്രസംഗസരണി
- രചന: ളൂയീസ്
- പ്രസിദ്ധീകരണ വർഷം: 1935
- താളുകളുടെ എണ്ണം: 366
- അച്ചടി: Cherupushpam Press, Manjummal
- സ്കാൻ ലഭ്യമായ ഇടം: കണ്ണി