1935 ൽ പ്രസിദ്ധീകരിച്ച, പ്ലാസിഡ് പൊടിപാറ രചിച്ച തിരുസ്സഭയും മാർപാപ്പായും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ക്രിസ്തുമത പ്രചാരണത്തിനും സംരക്ഷണത്തിനും വേണ്ടി സ്ഥാപിക്കപ്പെട്ട സഭയുടെ ഘടനയും പ്രകൃതിയും, മാർപാപ്പക്ക് സഭയിലുള്ള സ്ഥാനം, ഓരോ മനുഷ്യനും സഭയെ എങ്ങിനെ കരുതണം എന്നീ കാര്യങ്ങളാണ് പുസ്തകത്തിലെ പ്രതിപാദ്യ വിഷയം. തിരുസഭയെയും അതിൻ്റെ അദ്ധ്യക്ഷനെയും ആദരിക്കേണ്ടതിനെപറ്റിയും, ചരിത്രപരമായ ചില എതിർവാദങ്ങൾക്കുള്ള മറുപടിയായ വിശദീകരണവും ഈ കൃതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: തിരുസ്സഭയും മാർപാപ്പായും
- രചന: പ്ലാസിഡ് പൊടിപ്പാറ
- പ്രസിദ്ധീകരണ വർഷം: 1935
- അച്ചടി: St. Joseph’s Printing House, Thiruvalla
- താളുകളുടെ എണ്ണം: 652
- സ്കാൻ ലഭ്യമായ ഇടം: കണ്ണി