1935 – കൊച്ചി മഹാരാജാവിൻ്റെ ഉത്തര കൊച്ചി സന്ദർശന സ്മാരകം – നവജീവിക വിശേഷാൽ പ്രതി

1935 ൽ പ്രസിദ്ധീകരിച്ച കൊച്ചി മഹാരാജാവിൻ്റെ ഉത്തര കൊച്ചി സന്ദർശന സ്മാരകം  എന്ന കൃതിയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1935 - കൊച്ചി മഹാരാജാവിൻ്റെ ഉത്തര കൊച്ചി സന്ദർശന സ്മാരകം
1935 – കൊച്ചി മഹാരാജാവിൻ്റെ ഉത്തര കൊച്ചി സന്ദർശന സ്മാരകം

1935-ൽ കൊച്ചി മഹാരാജാവ് സർ രാമവർമ്മ ത്രിശ്ശുർ പട്ടണത്തിലേക്കു എഴുന്നുള്ളിയപ്പോൾ കത്തോലിക്ക ജനത നൽകിയ അതി ഗംഭീരമായ വരവേൽപ്പു ഇതിൽ വിശദമാക്കുന്നുണ്ട് .
കേരള കത്തോലിക്കർ ഹൈന്ദവ രാജാക്കന്മാർക്കു നൽകിപ്പോന്ന  സ്വീകരണവും അപാര ഭക്തിയും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

അന്നത്തെ ചിത്രങ്ങളും ഇതിൽ കാണുവാൻ കഴിയും. ക്രൈസ്തവ കന്യകാമഠങ്ങൾ രാജാവിനു നൽകിയ മാംഗളപത്രങ്ങളും ഉപഹാരങ്ങളും ഇതിൽ വിവരിക്കുന്നു. ഇന്നത്തെ കൊച്ചി രാജ്യത്തെക്കുറിച്ചും ഒരു വിഹഗ വീക്ഷണം ഇതിൽ കാണുവാൻ കഴിയും

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്:  1935 – കൊച്ചി മഹാരാജാവിൻ്റെ ഉത്തര കൊച്ചി സന്ദർശന സ്മാരകം
  • പ്രസിദ്ധീകരണ വർഷം: 1935
  • താളുകളുടെ എണ്ണം: 112
  • അച്ചടി: St. Mary’s Orphanage Press, Trichur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *