1934-ൽ എസ്.എച്ച്. ലീഗ് പ്രസിദ്ധീകരിച്ച, സത്യസഭാപ്രവേശം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മാക് ഗ്രില്ലിവ്രേ (MacGrillivray) എഴുതിയ കിഴക്കുകൂടെ റോമായിലേക്ക് (Through the East to Rome) എന്ന മൂലകൃതിക്ക് ജോൺ കെ മറ്റം, വർഗ്ഗീസ് മണിയാട്ടു, തോമസ് ആയത്തമറ്റം, മാത്യു കെ മങ്കുഴിക്കരി എന്നിവർ ചേർന്ന് എഴുതിയ മലയാള പരിഭാഷയാണ് ഈ കൃതി. ക്രൈസ്തവ സഭയുടെ സത്യസന്ധമായ അന്വേഷണത്തിലൂടെ റോമിലെ കത്തോലിക്കാ സഭയുമായി ഐക്യത്തിൽ എത്തിച്ചേരുന്ന ഒരു ആത്മീയ യാത്രയുടെ കഥയാണ് ഈ കൃതി. വിശ്വാസവും വിവേചനവും ചരിത്രബോധവും ചേർന്ന ഒരു ഗൗരവമായ അന്വേഷണമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. അപ്പോസ്തോലിക പാരമ്പര്യം, സഭയുടെ അധികാരം, വ്യക്തിപരമായ വ്യാഖ്യാനം, പാപ്പായുടെ പ്രാഥമികത, സക്രാമെന്റുകളുടെ പ്രാധാന്യം, പ്രത്യേകിച്ച് വിശുദ്ധ കുർബാന, തുടങ്ങിയ കാര്യങ്ങളും ചരിത്രസാക്ഷ്യങ്ങളും പ്രാരംഭ സഭാപിതാക്കന്മാരുടെ പഠനങ്ങളും ഉപയോഗിച്ച് കത്തോലിക്കാ സഭയുടെ അവകാശവാദങ്ങൾ അവതരിപ്പിക്കുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: സത്യസഭാപ്രവേശം
- പ്രസിദ്ധീകരണ വർഷം: 1934
- അച്ചടി: G.S. Press, Ernakulam
- താളുകളുടെ എണ്ണം: 515
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി
