1933 ൽ കോഴിക്കോട് വെച്ച് നടന്ന സമസ്ത കേരള സാഹിത്യപരിഷത്ത് സപ്തമ സമ്മേളന റിപ്പോർട്ടിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. സമ്മേളനത്തിൽ സന്നിഹിതരായി നടത്തിയ പ്രമുഖരുടെ പ്രസംഗങ്ങളും, അക്കാലത്തെ പ്രശസ്തരായ എഴുത്തുകാരുടെ സാഹിത്യ സൃഷ്ടികളുമാണു് പുസ്തകത്തിൻ്റെ ഉള്ളടക്കം. പരിഷത്തിനു വേണ്ടി ശ്രീ. വെള്ളാട്ടു കരുണാകരൻ നായരാണ് പുസ്തകത്തിൻ്റെ പ്രസാധനം നിർവഹിച്ചിരിക്കുന്നത്.
മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയകാല രേഖകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ മാസിക ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.(സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: കൈരളിവിഹാരം എന്ന സമസ്തകേരള സാഹിത്യ പരിഷത്ത്-റിപ്പോർട്ട്
- രചന: സമസ്ത കേരള സാഹിത്യ പരിഷത്ത്
- പ്രസിദ്ധീകരണ വർഷം: 1933
- താളുകളുടെ എണ്ണം: 178
- അച്ചടി: എസ്.ഡി. പ്രിൻ്റിങ്ങ് വർക്സ്, എറണാകുളം.
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി