1932 ൽ പ്രസിദ്ധീകരിച്ച എസ്. തോമസ് രചിച്ച തിരുസഭാ പോഷിണി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
യാക്കോബായ സഭയുടെ ആവിർഭാവം, അന്ത്യോക്യാ പാർത്രിയാക്കീസ്, യാക്കോബ്യരുടെ പുനരൈക്യ ശ്രമങ്ങൾ, കത്തോലിക്കാ പുനരൈക്യ ഫലങ്ങൾ എന്നീ വിഷയങ്ങൾ പുസ്തകത്തിൻ്റെ ഒന്നാം ഭാഗത്തിലും, യാക്കോബായ സഭയിലെ നവീനോപദേശങ്ങൾ രണ്ടാം ഭാഗത്തിലും പരാമർശിക്കപ്പെട്ടിരിക്കുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: തിരുസഭാ പോഷിണി
- രചന: S. Thomas
- പ്രസിദ്ധീകരണ വർഷം: 1932
- താളുകളുടെ എണ്ണം: 118
- അച്ചടി: C.P. M. M. Press, Kozhanchery
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി