ആബെ സോദ്രേ എന്ന ഫ്രഞ്ച് വൈദികൻ്റെ ഫ്രഞ്ച് ഭാഷയിലുള്ള മൂലഗ്രന്ഥത്തെ ആസ്പദമാക്കി ഇംഗ്ലീഷിൽ ഇറങ്ങിയ The way that leads to God എന്ന പുസ്തകത്തിൻ്റെ മലയാളപരിഭാഷയായ സ്വർല്ലോകസോപാനം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് ഒരു ക്രൈസ്തവദൈവശാസ്ത്ര ഗ്രന്ഥമാണ്. മംഗലപ്പുഴ സെമിനാരിയിലെ ഒരു കൂട്ടം നവവൈദീകർ ആണ് ഇതിൻ്റെ പരിഭാഷ നിർവഹിച്ചിരിക്കുന്നത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: സ്വർല്ലോകസോപാനം
- പ്രസിദ്ധീകരണ വർഷം: 1932
- താളുകളുടെ എണ്ണം: 474
- അച്ചടി: I.S. Press
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി