സീറോ-മലബാർ സഭയിലെ ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രസിദ്ധീകരണമായ വേദപ്രചാര മദ്ധ്യസ്ഥൻ എന്ന ആനുകാലികത്തിൻ്റെ 1931 ൽ ഇറങ്ങിയ രണ്ടു ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
സഭയുടെ പ്രാദേശിക വാർത്തകൾ, സുവിശേഷ വിവരണങ്ങൾ വാർത്താ സംഗ്രഹം, ഉപകാരസ്മരണകൾ, ചരമ വാർത്തകൾ, പഞ്ചാംഗം, പരസ്യങ്ങൾ തുടങ്ങിയവയാണ് ഓരോ ലക്കത്തിൻ്റെയും ഉള്ളടക്കം. ലക്കങ്ങളുടെ തനിമ നിലനിർത്താൻ ഓരോ ലക്കവും വ്യത്യസ്തമായിത്തന്നെ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ 2 രേഖകളുടെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
രേഖ 1
- പേര്: വേദപ്രചാരമദ്ധ്യസ്ഥൻ – ജൂലായ് – പുസ്തകം 04 ലക്കം 01
- പ്രസിദ്ധീകരണ വർഷം: 1931
- താളുകളുടെ എണ്ണം: 48
- അച്ചടി: St. Joseph’s Orphanage Press, Changanachery
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
രേഖ 2
- പേര്: വേദപ്രചാരമദ്ധ്യസ്ഥൻ – നവംബർ – പുസ്തകം 04 ലക്കം 05
- പ്രസിദ്ധീകരണ വർഷം: 1931
- താളുകളുടെ എണ്ണം: 36
- അച്ചടി: St. Joseph’s Orphanage Press, Changanachery
- സ്കാൻ ലഭ്യമായ ഇടം: കണ്ണി