1931 – ഉപന്യാസങ്ങൾ – പ്രഥമ ശ്രേണി – എസ് സുബ്രഹ്മണ്യ ശാസ്ത്രി

1931 ൽ പ്രസിദ്ധീകരിച്ച, എസ് സുബ്രഹ്മണ്യ ശാസ്ത്രി രചിച്ച ഉപന്യാസങ്ങൾ – പ്രഥമ ശ്രേണി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

Upanyasangal – Pradhama Sreni

ശാസ്ത്രം, ജീവചരിത്ര സംഭവം, ജിവിത ശൈലി എന്നിവയുമായി ബന്ധപ്പെട്ട അഞ്ച് ഉപന്യാസങ്ങൾ ഈ പുസ്തകത്തിൽ ഉൾപ്പെടുന്നു. ഈ ഉപന്യാസങ്ങൾക്ക് ആസ്പദമാക്കിയ ഇംഗ്ലീഷിലെ ചില പുസ്തകങ്ങൾ ഗ്രന്ഥകാരൻ ആമുഖത്തിൽ പരാമർശിക്കുന്നുണ്ട്. പാശ്ചാത്യ ഗദ്യ സാഹിത്യ രൂപമായ essay (ഉപന്യാസം) മലയാളത്തിൽ പ്രചരിക്കുന്ന പ്രാരംഭ കാലഘട്ടത്തിൽ എഴുതിയ പുസ്തകമാണിതെന്ന് മനസ്സിലാക്കാം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ഉപന്യാസങ്ങൾ – പ്രഥമ ശ്രേണി
  • രചന: S Subrahmanya Sastri
  • പ്രസിദ്ധീകരണ വർഷം: 1931
  • താളുകളുടെ എണ്ണം: 118
  • അച്ചടി: Sriramavilasam Press, Kollam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *