1929-ൽ പ്രസിദ്ധീകരിച്ച, എം.ആർ. വേലുപിള്ളശാസ്ത്രി രചിച്ച യവനാചാര്യന്മാർ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

മലയാളത്തിൽ “യവനൻ” എന്നത് പുരാതന ഗ്രീക്കുകാരെ സൂചിപ്പിക്കാനായി ഉപയോഗിക്കുന്ന പദമാണ്. ക്രിസ്തുമതത്തിൻ്റെ ആവിർഭാവത്തിന് മുൻപുള്ള മതപരവും പുരാണപരവുമായ കാര്യങ്ങളാണ് ഗ്രന്ഥകർത്താവ് ഈ പുസ്തകത്തിൽ പറയുന്നത്. പ്രാചീന ഗ്രീസിലെ മഹാരഥന്മാരായ ലോകത്തിലെ പ്രമുഖ തത്ത്വചിന്തകരായി വിശേഷിപ്പിക്കുന്ന സോക്രട്ടീസ്, പ്ലേറ്റോ,അരിസ്റ്റോട്ടിൽ എന്നിവരുടെ ജീവിതത്തെ കുറിച്ചും, ഇവർ എഴുതിയ പ്രധാനഗ്രന്ഥങ്ങൾ, കൂടാതെ അരിസ്റ്റോട്ടിലിൻ്റെ ശാസ്ത്രസമുച്ചയത്തെ സംബന്ധിച്ചുള്ള വിവരങ്ങളും വായനക്കാരിൽ എത്തിക്കുന്നു.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
-
- പേര്: യവനാചാര്യന്മാർ
- രചന: എം.ആർ. വേലുപിള്ളശാസ്ത്രി
- പ്രസിദ്ധീകരണ വർഷം: 1929
- അച്ചടി: ശ്രീരാമവിലാസം പ്രസ്സ്, കൊല്ലം
- താളുകളുടെ എണ്ണം:136
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
പഴയ കാലങ്ങളെയും കാലത്തെ അതിജീവിച്ചവരെയും പുതിയ തലമുറകൾക്ക് പരിചയപ്പെടുത്തി കൊടുക്കുന്നതിൽ ഇത് മഹത്തായ ഒരു പങ്കുവഹിക്കുന്നതാണ്.