1929 ൽ പ്രസിദ്ധീകരിച്ച സ്തവരത്നമാല എന്ന ആദ്ധ്യാത്മിക ഗ്രന്ഥത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് ഒരു ആദ്ധ്യാത്മിക കൃതിയാണ്. രചയിതാവ് ആരെന്ന് വ്യക്തമല്ല. ഓടാട്ടിൽ കേശവമേനോന്റെ പേർ പ്രസാധകനായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പക്ഷെ വാമൊഴിയായും, പഴയ ഗ്രന്ഥങ്ങളിലും മറ്റും ഉള്ള പ്രാർത്ഥനാരൂപത്തിലുള്ള ശ്ലോകങ്ങൾ ക്രോഡീകരിച്ച് അച്ചടിപ്പിക്കുന്ന പണി ആയിരിക്കാം ഓടാട്ടിൽ കേശവമേനോൻ ചെയ്തത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: സ്തവരത്നമാല
- രചന: ഓടാട്ടിൽ കേശവ മേനോൻ
- പ്രസിദ്ധീകരണ വർഷം: 1929
- താളുകളുടെ എണ്ണം: 388
- അച്ചടി: Vidyavinodini Press, Thrissivaperoor
- സ്കാൻ ലഭ്യമായ ഇടം: കണ്ണി