1929 – കുചേലവൃത്തം നാലുവൃത്തം – കൃഷ്ണവിലാസം പാന

1929 – ൽ ചേലന്നാട്ട് അച്യുതമേനോൻ പ്രസിദ്ധീകരിച്ച,  കുചേലവൃത്തം നാലുവൃത്തം – കൃഷ്ണവിലാസം പാന  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1929 - കുചേലവൃത്തം നാലുവൃത്തം - കൃഷ്ണവിലാസം പാന
1929 – കുചേലവൃത്തം നാലുവൃത്തം – കൃഷ്ണവിലാസം പാന

ഗദ്യകാരനും ഫോക്‌ലോർ പണ്ഡിതനുമായ ചേലന്നാട്ട് അച്യുതമേനോൻ കവളപ്പാറ കൊട്ടാരത്തിൽനിന്നു കണ്ടെടുത്ത താളിയോലകളാണ് ഈ ഗ്രന്ഥത്തിന് ആധാരം. കവിയെക്കുറിച്ചോ കാലത്തേക്കുറിച്ചോ വ്യക്തമായ ധാരണകളില്ല. കുചേലവൃത്തത്തിൽ കൃഷ്ണൻ്റെയും കുചേലൻ്റെയും സൗഹൃദത്തിൻ്റെ കഥ പറയുന്നു. ശ്രീകൃഷ്ണൻ്റെ ബാലലീലകളാണ് കൃഷ്ണവിലാസം പാനയുടെ ഇതിവൃത്തം. അവസരോചിതമായ അലങ്കാരവും വർണ്ണനയും ഈ കൃതിയുടെ പ്രധാന സവിശേഷതയാണ്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കുചേലവൃത്തം നാലുവൃത്തം – കൃഷ്ണവിലാസം പാന 
  • പ്രസിദ്ധീകരണ വർഷം: 1929
  • അച്ചടി: ബേസൽ മിഷൻ പ്രസ്സ് & ബുക്ക് ഡിപ്പോ, മംഗലാപുരം
  • താളുകളുടെ എണ്ണം: 110
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *