1928 ൽ പ്രസിദ്ധീകരിച്ച കെ. ശിവരാമപിള്ള രചിച്ച തിരുവിതാംകൂർ ആറ്റ്ലസ് ഭൂമിശാസ്ത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
തിരുവിതാംകൂറിലെ ചരിത്രസംബന്ധമായ പ്രധാന സ്ഥലവിവരങ്ങൾ, അന്നത്തെ രാജ്യാതിർത്തികളുടെ വിവരങ്ങൾ, ഭൂപ്രകൃതി, പ്രധാന നദികൾ, പർവ്വതങ്ങൾ, കായലുകൾ സംബന്ധിച്ച വിവരണങ്ങൾ, ഓരോ സ്ഥലത്തെയും കാലാവസ്ഥാ വിവരങ്ങൾ, ജന്തു മൃഗാദികൾ, വിളകൾ, ജനങ്ങൾ ഏർപ്പെട്ടിരുന്ന തൊഴിലുകൾ, കൃഷികൾ, ജനസംഖ്യാ വിവരങ്ങൾ, മതങ്ങൾ, ആരാധനായലങ്ങൾ, പട്ടണങ്ങൾ, യാത്രാ മാർഗ്ഗങ്ങൾ, അണക്കെട്ടുകൾ തുടങ്ങിയവയെ കുറിച്ചുള്ള സചിത്ര ലേഖനങ്ങൾ ആണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: തിരുവിതാംകൂർ ആറ്റ്ലസ് ഭൂമിശാസ്ത്രം
- രചയിതാവ്: K. Sivaramapilla
- പ്രസിദ്ധീകരണ വർഷം: 1928
- താളുകളുടെ എണ്ണം: 62
- അച്ചടി: St. Joseph’s Press, Mannanam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി