1928 ൽ പ്രസിദ്ധീകരിച്ച പുനം നമ്പൂതിരി രചിച്ചു എന്ന് കരുതപ്പെടുന്ന രാമായണം ഭാഷാചമ്പൂപ്രബന്ധം ഉദ്യാനപ്രവേശം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സംസ്കൃത സാഹിത്യ പ്രസ്ഥാനങ്ങളിൽ പലതും ഭാഷാ സാഹിത്യകാരന്മാർ അനുകരിക്കാറുണ്ട്. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് ചമ്പൂ പ്രസ്ഥാനം. രാമായണ കഥയെ ആസ്പദമാക്കി പുനം നമ്പൂതിരി രചിച്ച നമ്പൂതിരി ചമ്പൂകാവ്യമാണ് രാമായണം ഭാഷാചമ്പൂപ്രബന്ധം.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
-
- പേര്: രാമായണം ഭാഷാചമ്പൂപ്രബന്ധം ഉദ്യാനപ്രവേശം
- പ്രസിദ്ധീകരണ വർഷം: 1928
- അച്ചടി: മംഗളോദയം(പവർ)പ്രസ്സ്
- താളുകളുടെ എണ്ണം: 120
- സ്കാൻ ലഭ്യമായ ഇടം:കണ്ണി