1927 ൽ കെ. ഇ. ജോബ് എഴുതി പ്രസിദ്ധീകരിച്ച കേരളത്തിലെ ക്രിസ്തുമതം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കേരളീയ ക്രൈസ്തവ സമുദായത്തിൻ്റെ ഭൂതകാല ചരിത്ര മാഹാത്മ്യത്തെ കുറിച്ച് കത്തോലിക്ക വീക്ഷണകോണിൽ എഴുതിയ ഈ കൃതി ഗ്രന്ഥകാരൻ്റെ ആദ്യ കൃതിയാണ്. കേരളത്തിലെ ക്രൈസ്തവസഭയുടെ ഉൽഭവം, വളർച്ച, വൈദേശിക സഭകളുടെ ഇടപെടലുകൾ, ഉദയമ്പേരൂർ സുനഹദോസ്, കൂനൻ കുരിശ് സത്യം തുടങ്ങി ഒട്ടേറേ ചരിത്ര സംഭവങ്ങൾ വിശദമായി പ്രതിപാദിക്കപ്പെടിരിക്കുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: കേരളത്തിലെ ക്രിസ്തുമതം
- പ്രസിദ്ധീകരണ വർഷം: 1927
- രചന: കെ.ഇ. ജോബ്
- താളുകളുടെ എണ്ണം: 212
- അച്ചടി: St. Joseph’s Press, Mannanam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി