1925-ൽ പ്രസിദ്ധീകരിച്ച, വള്ളത്തോൾ എഴുതിയ ശ്രീ ഗണപതി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
ശ്രീമഹാശിവപുരാണത്തിലെ ഗണപതിയുടെ ഐതിഹ്യകഥയാണ് വള്ളത്തോൾ നാരായണമേനോൻ ഗണപതിയെന്ന 101 ശ്ലോകങ്ങളുള്ള ഖണ്ഡകാവ്യത്തിനു വിഷയമാക്കിയത്. പാർവതി അന്തഃപ്പുരകാവൽക്കാരനായി സ്വയം നിർമ്മിച്ച, മകനായ ഗണപതിയെ നിയോഗിക്കുന്നതും ശിവപാർഷദന്മാരുമായും സാക്ഷാൽ ശിവനുമായും ഗണപതി പോരിലേർപ്പെടുന്നതും അവസാനം ശിവൻ്റെ കോപത്തിനു വിധേയനായിതല നഷ്ടപ്പെട്ട ഗണപതിയെ പാർവതിയുടെ ആവശ്യപ്രകാരം ആനത്തല കൊണ്ട് പുനർജീവിപ്പിക്കുന്നതുമായ കഥയാണ്` കാവ്യത്തിൽ വിവരിച്ചിട്ടുള്ളത്
പുരാണകഥയാണ് പറയുന്നതെങ്കിലും വള്ളത്തോളിൻ്റെ ശൃംഗാരകാവ്യമായ വിലാസലതികയിലെ ശ്ലോകങ്ങളുടെ സ്വാധീനം ഗണപതിയിലും കാണാവുന്നതാണ്. ”വെണ്ണതോൽക്കുമുടലിൽ സുഗന്ധിയാമെണ്ണ തേച്ചരയിൽ ഒറ്റമുണ്ടുമായി..” എന്നാരംഭിക്കുന്ന വളരെ പ്രസിദ്ധമായ ശ്ലോകം അതിനുദാഹരണമാണ്.
1925-ൽ കുന്നംകുളത്തെ അക്ഷരരത്നപ്രകാശിക അച്ചുകൂടം വഴിയാണ് ‘ഗണപതി’യുടെ ആദ്യ പതിപ്പിറങ്ങുന്നത്. അതിനു മുൻപ് കൗമുദി വാരികയിൽ ഗണപതി പ്രസിദ്ധീകരിച്ചിരുന്നു. വള്ളത്തോൾ എഴുതാനാരംഭിച്ച ‘ചിത്രയോഗം’ മഹാകാവ്യത്തിൻ്റെ തടസ്സമില്ലാത്ത സമ്പൂർത്തിക്കു വേണ്ടി രചിച്ചതാണ് ഗണപതി എന്ന ലഘുകാവ്യം എന്നും വിശ്വാസമുണ്ട്. കാവ്യത്തിന് അവതാരിക എഴുതിയ പി.വി കൃഷ്ണവാര്യർ ഇക്കാര്യം ആമുഖത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. 1947-ലെ മറ്റൊരു പതിപ്പ് നേരത്തെ ഗ്രന്ഥപ്പുരയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
-
- പേര്: ശ്രീ ഗണപതി
- രചന: വള്ളത്തോൾ
- പ്രസിദ്ധീകരണ വർഷം: 1925
- അച്ചടി: അക്ഷരരത്നപ്രകാശിക അച്ചുകൂടം
- താളുകളുടെ എണ്ണം: 36
- സ്കാൻ ലഭ്യമായ ഇടം: കണ്ണി