1924-ൽ യാക്കോബായ സുറിയാനി ക്രിസ്ത്യാനികൾക്കു വേണ്ടി രചിക്കപ്പെട്ട, യാക്കോബായ സുറിയാനി ക്രിസ്ത്യാനികളുടെ നമസ്ക്കാരക്രമം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കൊല്ലവർഷം 1099 (1924) ൽ യാക്കോബായ സുറിയാനി ക്രിസ്ത്യാനികൾക്കു വേണ്ടി അച്ചടിച്ച നമസ്കാരക്രമം (കുമ്പസാരക്രമം, വലിയ നോമ്പിൽ അനുഷ്ടിക്കേണ്ട പ്രാർത്ഥനകൾ, സന്ധ്യാനമസ്ക്കാരം, പാതിരാത്രിയിലെ നമസ്ക്കാരം തുടങ്ങി വിവിധനമസ്കാര പ്രാർത്ഥനകൾ അടങ്ങിയത്) ആണ് ഈ പുസ്തകത്തിൻ്റെ ആദ്യഭാഗത്ത്. തുടർന്നു് 1930ൽ അച്ചടിച്ച യാക്കോബായ സുറിയാനി ക്രിസ്ത്യാനികളുടെ കുർബ്ബാന ക്രമം എന്ന പുസ്തകവും ഇതിൻ്റെ ഭാഗമാക്കിയിരിക്കുന്നു. ഇതു രണ്ടും കൂടി ചേർത്താണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കുന്നംകുളത്തെ എ.ആർ.പി. പ്രസ്സ് ആണ് ഈ പുസ്തകത്തിൻ്റെ അച്ചടി നിർവ്വഹിച്ചിരിക്കുന്നത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: യാക്കോബായ സുറിയാനി ക്രിസ്ത്യാനികളുടെ നമസ്ക്കാരക്രമം
- പ്രസിദ്ധീകരണ വർഷം: 1924
- അച്ചടി: A. R. P Press, KunnamkuLam
- താളുകളുടെ എണ്ണം: 466
- സ്കാൻ ലഭ്യമായ ഇടം: കണ്ണി