1924-ൽ പ്രസിദ്ധീകരിച്ച, എൻ. കുമാരനാശാൻ എഴുതിയ ലീല എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
മലയാളകവിതയുടെ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ച കവിയാണ് കുമാരനാശാൻ. അദ്ദേഹത്തിൻ്റെ പ്രസിദ്ധമായ ഖണ്ഡകാവ്യങ്ങളിലൊന്നാണ് ലീല. 1914-ലാണ് ഈ കൃതി ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. പ്രണയകഥയുടെ രൂപത്തിലൂടെ ജീവിതത്തിന്റെ നിസ്സാരത, മനുഷ്യബന്ധങ്ങളുടെ അസ്ഥിരത, ആത്മാന്വേഷണം എന്നിവയെ ആഴത്തിൽ അവതരിപ്പിക്കുന്ന കൃതിയാണ് ലീല. മരണത്തിനുപോലും വേർപെടുത്താനാകാത്ത ദിവ്യപ്രണയമാണ്, ലീലയുടെയും മദനന്റെയും പ്രണയകഥയിലൂടെ കവി വരച്ചുകാട്ടുന്നത്.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ലീല
- രചന: എൻ. കുമാരനാശാൻ
- പ്രസിദ്ധീകരണ വർഷം: 1924
- അച്ചടി: V.V Press, Kollam
- താളുകളുടെ എണ്ണം: 110
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
