1924ൽ പ്രസിദ്ധീകരിച്ച, എം.ജെ. ഏബ്രഹാംഎഴുതിയ ദൈവം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ലോകം അറിയേണ്ടതും, എപ്പോഴും ഓർമ്മിക്കേണ്ടതും എന്നാൽ പലപ്പോഴും വിസ്മൃതിയിൽ പെട്ടു കിടക്കുന്നതുമായ ചില ആദ്ധ്യാത്മിക ചിന്തകളെ പുതുക്കുക, സർവദാ കൃതജ്ഞതാപൂർവ്വം അനുസ്മരിക്കേണ്ട സൃഷ്ടികർത്താവിനെ കുറിച്ച് ഒരു സാമാന്യജ്ഞാനം സമ്പാതിക്കുക, അതിനുവേണ്ടി ജനസാമാന്യത്തെ പ്രേരിപ്പിക്കുക എന്നീ ഉദ്ദേശങ്ങളാൽ രചിച്ചിട്ടുള്ളതാണ് ഈ കൃതി.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: ദൈവം
- രചയിതാവ് : M.J. Abraham
- പ്രസിദ്ധീകരണ വർഷം: 1924
- താളുകളുടെ എണ്ണം: 56
- അച്ചടി: V.G. Press, Kottayam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി