1924 –ൽ പ്രസിദ്ധീകരിച്ച, കെ. പി. കേശവ മേനോൻ രചിച്ച ബന്ധനത്തിൽ നിന്ന് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

‘ഒരു ദേശസ്നേഹിയുടെ സാമൂഹ്യനീതിക്കു വേണ്ടി നീണ്ടു നിന്ന സമരം’. 1924-ൽ കെ.പി. കേശവ മേനോൻ, അയിത്തത്തിനെതിരായ സത്യാഗ്രഹ പ്രസ്താവനമാണ് “വൈക്കം സത്യാഗ്രഹം”. സത്യാഗ്രഹകാലത്ത് അദേഹത്തിനുണ്ടായ അനുഭവങ്ങളും പിന്നീട് ജെയിൽവാസം അനുഭവിച്ചപ്പോഴുണ്ടായ ചിന്തകളും ആവിഷ്കരിക്കുന്ന കൃതിയാണ് ‘ബന്ധനത്തിൽ നിന്ന്.’ ഒന്നാം പതിപ്പ് 1924ൽ ഇറങ്ങി.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
-
- പേര്: ബന്ധനത്തിൽ നിന്ന്
- രചന: കെ. പി. കേശവ മേനോൻ
- പ്രസിദ്ധീകരണ വർഷം: 1924
- താളുകളുടെ എണ്ണം:120
- അച്ചടി: മാതൃഭൂമി അച്ചുകൂടം,കോഴിക്കോട്
- സ്കാൻ ലഭ്യമായ ഇടം: കണ്ണി