1923ൽ പ്രസിദ്ധീകരിച്ച, അർണ്ണോസ് പാതിരി രചിച്ച പുത്തൻപാന എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ബഹുഭാഷാപണ്ഡിതനും മലയാളം, സംസ്‌കൃതം ഭാഷകളിൽ അതിനിപുണനുമായിരുന്നു അർണ്ണോസ് പാതിരി. പുതിയ നിയമ സംഗ്രഹവും, പാന എന്ന പദ്യരീതിയിലും രചിക്കപ്പെട്ടിട്ടുള്ളതിനാലാണ് ഇതിന് പുത്തൻ പാന എന്ന പേര് വന്നതെന്ന് പറയപ്പെടുന്നു. പൂന്താനം നമ്പൂതിരിയുടെ ജ്ഞാനപ്പാനയ്ക്ക് ശേഷം വന്ന പാന എന്ന അർത്ഥത്തിൽ പുത്തൻപാന എന്ന പേര് പ്രചാരത്തിലായതാണെന്ന മറ്റൊരു വാദവുമുണ്ട്.
പുത്തൻപാന അച്ചടിച്ച് പ്രസിദ്ധീകരിച്ചതിൻ്റെ രണ്ടാം പതിപ്പ് ആണിത്. ആദ്യ അച്ചടി പതിപ്പ് ഇതുവരെ കണ്ടെടുക്കാൻ പറ്റിയിട്ടില്ല. അത് ധർമ്മാരാം കോളേജിൽ നിന്ന് തന്നെ കണ്ടെടുക്കാൻ കഴിയുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: പുത്തൻ പാന
- രചന: അർണോസ് പാതിരി
- പ്രസിദ്ധീകരണ വർഷം: 1923
- താളുകളുടെ എണ്ണം: 176
- അച്ചടി: St. Joseph’s IS Press, Elthuruth
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി