1923-ൽ പ്രസിദ്ധീകരിച്ച, നടുവത്ത് മഹൻ നമ്പൂതിരി രചിച്ച, ആശ്രമപ്രവേശം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
ഭക്തിക്കും ആദ്ധ്യാത്മിക ജീവിതത്തിനും പ്രാധാന്യം നൽകുന്ന കാവ്യത്തിൽ 215 ശ്ലോകങ്ങളാണുള്ളത്. അക്കാലത്തെ മണിപ്രവാളകാവ്യങ്ങളുടെ സ്വഭാവം വെച്ചു നോക്കുമ്പോൾ തീർത്തും സമകാലികമായ പ്രമേയമാണ് കൃതിയുടേത്. മഹാത്മാഗാന്ധി ജയിലിൽ പോകുന്ന സമയത്ത് സഹധർമ്മിണിക്ക് നൽകുന്ന ഉപദേശമാണ് ആശ്രമപ്രവേശത്തിൻ്റെ പ്രതിപാദ്യം. ലോകവുമായുള്ള ബന്ധത്തിൽ നിന്ന് എങ്ങനെ മോചനം നേടാമെന്നാണ് ഗാന്ധിജി ഉപദേശിക്കുന്നത്. നരസിംഹത്തിൻ്റെയും വാമനൻ്റെയും ദശാവതാരകഥകളും പുരാണത്തിലെ പിംഗളയുടെ ജീവിതദശയും വേടൻ്റെ വലയിൽപ്പെട്ട പ്രാവുകളുടെ ജീവത്യാഗവും ഉപദേശങ്ങൾക്കിടയിൽ കടന്നു വരുന്നു. വേന്ത്രക്കാട്ട് ശങ്കരനാരായണൻ നമ്പൂതിരിയാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: ആശ്രമപ്രവേശം
- രചന: നടുവത്ത് മഹൻ നമ്പൂതിരി
- പ്രസിദ്ധീകരണ വർഷം: 1923
- അച്ചടി: Mangalodayam Press, Thrissur
- താളുകളുടെ എണ്ണം: 60
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
