1922-ൽ പ്രസിദ്ധീകരിച്ച, കെ.എം. കുഞ്ഞിലക്ഷ്മിക്കെട്ടിലമ്മ എഴുതിയ ശ്രീ കൗസല്യാദേവി അഥവാ വിധിബലം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
കൃതിയെ പൂർവ്വം, മദ്ധ്യമം, ഉത്തരം എന്നീ മൂന്നു ഖണ്ഡങ്ങളായി തിരിച്ചിരിക്കുന്നു. മനുഷ്യരല്ലാതെ മറ്റാരും തന്നെ കൊല്ലരുതെന്നു വരം വാങ്ങിയിരുന്ന രാവണൻ, ബ്രഹ്മാവിനെ ധ്യാനിച്ച് ഏത് മനുഷ്യനാണ് തന്നെ കൊല്ലുന്നത് എന്ന് അന്വേഷിക്കുകയും അയോദ്ധ്യയിലെ രാജാവായ ദശരഥൻ്റെയും കൗസല്യയുടെയും പുത്രനായി ജനിക്കുന്ന ശ്രീരാമനാണ് രാവണൻ്റെ അന്തകനായിത്തീരുന്നതെന്ന് മറുപടി പറയുകയും ചെയ്തു. തൻ്റെ കാലനാവാൻ പോകുന്നവൻ്റെ മാതാപിതാക്കളുടെ കഥ കഴിച്ചുകളയാമെന്നുള്ള ദുരഹങ്കാരത്തോടെ ബ്രഹ്മവിധി മാറ്റാനുള്ള രാവണൻ്റെ ശ്രമമാണ് ഈ കൃതിയുടെ പ്രമേയം
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: ശ്രീ കൗസല്യാദേവി അഥവാ വിധിബലം
- പ്രസിദ്ധീകരണ വർഷം: 1922
- അച്ചടി: Lakshmisahayam Achukoodam, Kottakkal
- താളുകളുടെ എണ്ണം: 34
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
